തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലിനെ തണുപ്പിക്കാൻ കേരളത്തിൽ മഴയെത്തുന്നു. സംസ്ഥാനത്ത് ഇന്നു മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ......
ആലപ്പുഴ : ദേശീയ പാത 66ൽ ആലപ്പുഴ ബീച്ച് വിജയാ പാർക്കിന് സമീപം ആലപ്പുഴ ബൈപ്പാസ് മേൽപ്പാല നിർമ്മാണത്തിനിടെ ഗർഡറുകൾ തകർന്ന് വീണ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ദേശീയ ഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരിക്ക് കത്ത് നൽകി. ......
ചേർത്തല : തീരദേശത്ത് നിന്നും തിരുവനന്തപുരത്തേക്ക് അതിരാവിലെ യാത്ര ചെയ്യുന്നവർക്കും തീർത്ഥാടകർക്കും ആശ്വാസമായി പുതിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് സർവീസിന് തുടക്കമായി.
അർത്തുങ്കൽ പള്ളിയിൽ നിന്നും ആരംഭിച്ച് തെക്കൻ കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നെയ്യാറ്റിൻകര വ്ളാത്താങ്കര പള്ളിയിൽ അവസാനിക്കുന്ന ബസ് സർവീസ് അർത്തുങ്കൽ പള്ളി അങ്കണത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു.
പ്രദേശത്തുനിന്ന് മുൻപുണ്ടായിരുന്ന തിരുവനന്തപുരം സർവീസ് കോവിഡിന് ശേഷം മുടങ്ങിയിരുന്നു. ഇതുമൂലം തീരദേശവാസികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി മന്ത്രി പി പ്രസാദ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിച്ചത്.
ദിവസവും രാവിലെ ആറ് മണിക്ക് അർത്തുങ്കലിൽ നിന്ന് ആരംഭിച്ച് പൂങ്കാവ്, തുമ്പോളി, ആലപ്പുഴ, തിരുവനന്തപുരം, നെയ്യാറ്റിൻകര വഴി വ്ളാത്താങ്കര പള്ളിയിലേക്കും തിരികെ ഉച്ചകഴിഞ്ഞ് 2.40ന് അർത്തുങ്കലിലേക്കുമാണ് സർവീസ്. ......
കൊച്ചി : പശ്ചിമകൊച്ചിയിൽ ജനുവരി മാസം പോലീസ് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത MDMA ഉൾപ്പെടെയുള്ള മയക്കുമരുന്ന് കേസ്സിലെ പ്രതികൾക്ക് മയ്കക്കുമരുന്ന് സപ്ലൈ ചെയ്ത മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്ക് (27 വയസ്സ്) നെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ജനുവരി മാസത്തിൽ പശ്ചിമകൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ MDMA, കഞ്ചാവ്, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി ഒരു യുവതി ഉൾപ്പെടെ 6 പേരെ പിടികൂടിയിരുന്നു. കഴിഞ്ഞ ജനുവരി 30 ന് മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക്, മഹാരാഷ്ട്ര പൂനെ സ്വദേശിനി അയേഷ ഗഫർ സയെദ് എന്നിവരെ മട്ടാഞ്ചേരിയിലുള്ള ഒരു ഹോട്ടലിൽ നിന്ന് 300 ഗ്രാമിനടുത്ത് MDMA യും, 6.8 ഗ്രാം കഞ്ചാവും, 3 ലക്ഷത്തിനടുത്ത് രൂപയും ഒമാൻ കറൻസിയുമായി മട്ടാഞ്ചേരി പോലീസ് പിടികൂടുകയും, തുടർന്ന് ലോക്കൽ പോലീസും DANSAF ഉം ചേർന്ന് പശ്ചിമകൊച്ചിയിൽ നടത്തിയ അന്വേഷണത്തിൽ മറ്റ് 4 പേരെ കൂടി മയക്കുമരുന്നുമായി പിടികൂടുകയും ചെയ്തിരുന്നു. ......
വെട്രിമാരൻ, സൂര്യ കൂട്ടുകെട്ടിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഔദ്യോഗികമായി പ്രഖ്യാപിച്ച്, ഇനിയും ചിത്രീകരണം തുടങ്ങാത്ത ചിത്രമാണ് 'വാടിവാസൽ'. സി.എസ്.ചെല്ലപ്പയുടെ 'വാടിവാസൽ' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ഈ ചിത്രത്തിനായി സൂര്യ കാളകൾക്കൊപ്പം പരിശീലനവും നേടിയിരുന്നു. ......
കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസ 2012 മുതല്‍ കൈകാര്യം ചെയ്യുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ജിഐപിഎല്‍)നെ സംബന്ധിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചു. കെ.എസ്.ആര്.ടി.സിയുടെ ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, എന്‍.എച്ച്.എ.ഐ.യുമായുള്ള കണ്സെഷന് കരാര്‍ പ്രകാരം ജി.ഐ.പി.എല്ലിന് നിയമപരമായ കുടിശ്ശികകള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ജി.ഐ.പി.എല്‍ വ്യക്തമാക്കി.
എന്‍.എച്ച്.എ.ഐ.യുമായുള്ള കരാര്‍ പ്രകാരം ജിഐപിഎല്ലിന് അംഗീകൃതനിരക്കില്‍ ടോള്‍ പിരിക്കാം. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ അനുകൂല കോടതി ഉത്തരവുകളുമുണ്ട്. ......
ബെംഗളൂരു: ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവു. താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കുകയായിരുന്നു എന്നുമായിരുന്നു താരം പറഞ്ഞത്. ......
കൊച്ചി: മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് എം എ അഖിലമോളും സംഗീത സുനിലും. വെല്ലുവിളികൾ മറികടന്ന്, മത്സ്യമേഖലയിൽ സംരംഭകരായി മികവ് തെളിയിച്ചാണ് അന്താരാഷ്ട്ര വനിതാദിനത്തിൽ ഇരുവരും ശ്രദ്ധ നേടുന്നത്. ......
കോഴിക്കോട്: വീട്ടിൽ പ്രസവം നടന്ന പേരിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്ന പരാതിയുമായി ദമ്പതികൾ. കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ......